ബാല്യം
ബാല്യമേ സ്നേഹമേ ഓർക്കുന്നുവോ എന്നെ നീ
കുഞ്ഞിളം കൈകുമ്പിളിൽ സ്നേഹം പകർന്നതും
ഒരുമിച്ചിരുന്നു സത്യം പഠിച്ചതും --
ഒരു നാൾ പുല്കിയിരുന്നു നമ്മൾ .
ഒരുപാടു മോഹങ്ങൾ ഒരുപാടു സ്വപ്‌നങ്ങൾ
എൻ ഹൃദയത്തിൽ ചാലിച്ചു കൊതിപ്പിച്ചു നീ
ഇന്നെവിടെയോ പോയ്മറഞ്ഞ നിൻ മുഖം --
തേടിഅലഞ്ഞു ഞാൻ ഈ എകാന്തഭൂവിൽ.
ഒരിളം കാറ്റായി എന്നിലേക്കൊഴുകിയെത്തി കൗമാരം
പനിനീരിൻമുള്ളുപോൽ എന്നെ ഞെരിക്കുന്നു
കൗമാരമോ ഇത് കലിയാമമോ
കാലൻറെ കാലത്തിൻ മരിക്കാത്ത സ്മൃതികളോ..
പരീക്ഷണങ്ങളായി പരീക്ഷകൾ --
തോൽവികൾ മനസ്സിൻ മുറിവായി.
പിരിഞ്ഞുപോയ് ഭ്രാതാക്കൾ,
അകന്നുപോയ് സ്നേഹിതർ,
തേനിൻ മാധുര്യം നുകരാൻ പറന്നെത്തി വണ്ടുകൾ
വൈകാതെ അവയും യാത്രയായി.
തനിച്ചിരുന്നു ഈഭൂവിൽ ചിന്തകൾ പെരുകുന്നു
പോയ്പോകും വസന്തത്തിൻ തുഹിനാർദ്രമാം ഓർമ്മകൾ
മനസ്സിൻ ഏടുകളിലിടം തേടുന്നു
കാത്തിരിപ്പു ഇന്നും ഞാൻ
വരുവാനില്ലന്നറിവിലും പുതുവസന്തത്തിനായി ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ