അമ്മേ പൊറുക്കുമോ ?
അമ്മേ നമിക്കുന്നു നിന്നെ ...
നിൻ പദാരവൃന്ദത്തെ പുൽകി ഞാൻ
എൻ പാപത്തിൻ കണ്ണീർകണങ്ങളാൽ
കഴുകാം നിൻ വൃണിതമാം കാലുകൾ.
സ്വബുദ്ധിതൻ അഹന്തയാൽ -- തവ
ഹൃദയം പിളർന്നു ഞാൻ--
പുകതുപ്പും ഭീമൻ കുഴലുകൾ
കുത്തിയിറക്കി നിൻ മാറിടത്തിൽ.
എന്നും തുണച്ച നിൻ കരങ്ങളാം മരങ്ങളെ,
വെട്ടിയൊതുക്കി ഞാൻ മോടിയ്ക്കായി..
കത്തികരിച്ചു നിൻ ഇടതൂർന്ന കൂന്തലും,
ഈ ലോകത്തിൻ അധിപനകാൻ.
എല്ലാം സഹിച്ചെൻ പാപഭാരം ചുമന്ന നിൻ--
ചുമലിൽ ദുഖത്തിൻ തീക്കനലേകി ഞാൻ - നന്ദിയായി .
എന്നും നല്ലതോതിയ നിൻ നാവ്-
മുറിച്ചു ഞാൻ മാലിന്യസംഭരണിയ്ക്കായി,
വിറ്റു ഞാൻ നിൻ പാവനമാം മേനിയെ-
കണ്ണഞ്ചിപ്പിക്കും`പിച്ചകാശിനായി.
അമ്മേ... പൊറുക്കുമോ ---എൻ ചെയ്തികൾ
കുഷ്ഠിച്ച മനസ്സുമായി നിൻ സവിധേ ഞാൻ-
പ്രതിജ്ഞയായിയേകുന്നു, കഠിനപാപത്തിൻ പരിഹാരം
മറക്കില്ല ഒരിക്കലും, എൻ ജനനിയെ ഞാൻ --
ഇനി പിളർക്കില്ല ..അവളുടെ ഹൃദയം ഒരിക്കലും .
Di......U r A SAmbHAv@M!!!!!!!!!!
മറുപടിഇല്ലാതാക്കൂthanx da :)
മറുപടിഇല്ലാതാക്കൂ